Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udayanapuram

Kottayam

ഉ​ദ​യ​നാ​പു​ര​ത്തും ആ​മ്പ​ൽ വ​സ​ന്തം​

ഉ​ദ​യ​നാ​പു​രം: ​മ​ല​രി​ക്ക​ലി​ലെ​യ​ത്ര നി​റ​വി​ല​ല്ലെ​ങ്കി​ലും ഉ​ദ​യ​നാ​പു​ര​ത്തും വി​രി​ഞ്ഞു ആ​മ്പ​ൽവ​സ​ന്തം. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ 200 ഏ​ക്ക​റി​ല​ധി​കം വി​സ്‌​തൃ​തി​യു​ള്ള മാ​നാ​പ്പ​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ലെ പ​ത്തേ​ക്ക​റോ​ളം നി​ല​ത്തി​ലാ​ണ് പൊ​ന്നാ​മ്പ​ൽ പൂ​ത്തു​ല​ഞ്ഞ​ത്. വാ​ഴ​മ​ന- ചി​റ​പ്പാ​ട് റോ​ഡി​ന് പി​റ​കി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന നാ​ട്ടു​തോ​ടി​നോ​ട് ചേ​ർ​ന്നാ​ണ് ആ​മ്പ​ൽ വി​രി​ഞ്ഞ​ത്.

രാ​വി​ലെ ഇ​ള​വെ​യി​ലേ​റ്റ് വി​രി​യു​ന്ന ആ​മ്പ​ൽ പാ​ട​ത്തെ മോ​ഹ​നദൃ​ശ്യ​ത്തെ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ് നാ​ടി​ന്‍റെ നാ​നാ​ഭാ​ഗ​ത്തുനി​ന്നും ആ​ളെ​ത്തി​ത്തുട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.​ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​രു​ന്ന​ടി​ച്ച​തോ​ടെ ആ​മ്പ​ലു​ക​ൾ ന​ശി​ച്ചു. എ​ല്ലാ വ​ർ​ഷ​വും കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ഏ​താ​നും മാ​സം പാ​ട​ശേ​ഖ​ര​ത്തി​ലെ ചെ​റി​യ ഒ​രു ഭാ​ഗ​ത്ത് ആ​മ്പ​ലു​ക​ൾ പ​തി​വാ​യി പൂ​വി​ടാ​റു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

Latest News

Corehub Up